KeralaLatest

മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെച്ചു

“Manju”

മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച്‌ ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം ‘മൈ ഡിയര്‍ മച്ചാനി’ലൂടെയാണ് മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

കെ.എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്. ഒരു അഗ്രഹാരത്തിന്റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണിത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്.

Related Articles

Back to top button