InternationalLatest

ഫോണ്‍ വിളിക്കുന്നതിനിടെ ശ്രദ്ധമാറി; കുഞ്ഞിനെ ഫ്രിഡ്ജിനുള്ളില്‍ വെച്ച് അമ്മ, വീഡിയോ

“Manju”

ഫോണില്‍ സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയെ ഫ്രിഡ്ജിനുള്ളില്‍ വെയ്ക്കുന്ന ഒരമ്മയുടെ വീഡിയോയാണ് എക്‌സില്‍ വൈറലാകുന്നത്.

ഫോണില്‍ മുഴുകിയിരിക്കുന്ന അമ്മയ്ക്കരികിലായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ അടുത്തിരുന്ന് പച്ചക്കറികള്‍ അരിയുന്ന അമ്മയെയും കാണാം. ശേഷം നിലത്ത് നിന്ന് എഴുനേല്‍ക്കുന്നതിനൊപ്പം പച്ചക്കറികള്‍ക്ക് പകരം കുട്ടിയെയാണ് എടുക്കുന്നത്. കുഞ്ഞിനെ ഫ്രിഡ്ജില്‍ വെച്ച് ഡോര്‍ അടച്ച ശേഷം ഫോണില്‍ സംഭാഷണം തുടരുന്നതും വീഡിയോയിലുണ്ട്.

ഏതാനും സമയത്തിന് ശേഷം കുട്ടിയുടെ പിതാവ് വീട്ടിലെത്തി കുഞ്ഞിനെ കുറിച്ച് ചോദിക്കുമ്പോഴും എവിടെയന്ന് ഓര്‍മ്മിക്കാന്‍ കഴിയാതെ അമ്മ കുഞ്ഞിനെ പരതുന്നത്. ഫ്രിഡ്ജിനുള്ളില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുന്നതോടെ പിതാവ് ഫ്രിഡ്ജ് തുറക്കുമ്പോഴാണ് കുട്ടി അകത്തിരിക്കുന്നത് കാണുന്നത്.

വീഡിയോ എക്‌സില്‍ പ്രചാരം നേടിയതോടെ ഫോണ്‍ അഡിക്ഷനെ കുറിച്ചുള്ള ചര്‍ച്ചകളും ഉയരുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട വീഡിയോ 11 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ ഞെട്ടിക്കുന്നതാണെന്നും ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കമന്റുകളെത്തുന്നുണ്ട്.

Related Articles

Back to top button