LatestThiruvananthapuram

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ രാഷ്ട്രീയ സാംസ്ക്കാരിക കേരളം

“Manju”

തിരുവനന്തപുരം ; മലയാളിയുടെ പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗം എന്നപോലെ എല്ലാവരുടെയും മനസ്സിലെ നിറസാന്നിധ്യമായിരുന്നു കെ പി എ സി ലളിത.

പത്താം വയസുമുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച അവര്‍ കേരളത്തിലെ ജനകീയ നാടകവേദിയായ കെ പി എ സി യിലൂടെയാണ് ജനമനസുകളില്‍ നിറഞ്ഞത്. പിന്നീട് സിനിമാരംഗത്ത് സജീവമായി. അറുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു.രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.

ഒരു മലയാള സിനിമയില്‍ ഉടനീളം ശബ്ദം കൊണ്ടുമാത്രം അവര്‍ അഭിനയിച്ചിട്ടുണ്ട്. ആ ശബ്ദം മലയാളിക്ക് ഏറെ സുപരിചിതവും ആയിരുന്നു. ‘കഥതുടരും’ എന്ന മനോഹരമായ ഒരു ആത്മകഥയും ലളിതയുടേതായിട്ടുണ്ട്. നാടകനടി, സിനിമാനടി എന്ന നിലയിലെല്ലാം പേരെടുത്ത് നില്‍ക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തോടുള്ള കൂറ് അവര്‍ ഉയര്‍ത്തിപ്പിടിച്ചു. രാഷ്ട്രീയ അഭിപ്രായം തുറന്നുപറയാനും സാമൂഹ്യമായ ഇടപെടല്‍ നടത്താനും കെ പി എ സി ലളിത മടിച്ചില്ല. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സന്‍ ആയിരുന്നു.

മുഴുവന്‍ മലയാളികളുടെയും മനസ്സില്‍ സങ്കടം നിറച്ചുകൊണ്ടാണ് കെ പി എ സി ലളിത വിടവാങ്ങിയത്. അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി എ വിജയരാഘവന്‍ പ്രതികരിച്ചു.
കെ.പി.എ.സി.ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്കാരിക മേഖലയില്‍ അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നാടക-സിനിമ രംഗത്ത് അഭിനയിച്ച്‌ ലോകപ്രശസ്തി നേടിയ കലാകാരി എന്ന നിലയില്‍ കേരളം എന്നും കെ.പി.എ.സി ലളിതയെ ഓര്‍ക്കും. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്ന ധീര വനിതയാണ് കെ.പി.എ.സി.ലളിത.

കെ.പി.എ.സി.ലളിതയുടെ നിര്യാണത്തില്‍ സഹകരണം, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അനുശോചിച്ചു. കലാകേരളത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അതുല്യ അഭിനേത്രിയായിരുന്നു കെ.പി.എ.സി.ലളിത. അമ്മയായും സഹോദരിയായും തൊട്ട്‌ അയല്‍ക്കാരിയായുമൊക്കെ നമ്മുടെ മനസ്സില്‍ വിസ്മയം സൃഷ്ടിച്ച  കെ.പി.എ.സി ലളിതയുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടമാണ് .

വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് അവരുമായി ഉണ്ടായിരുന്നത്. നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ കുറിച്ചു.
കൈയില്‍ കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയം കവര്‍ന്ന അഭിനേത്രിയായിരുന്നു KPAC ലളിത .കെ.പി.എ.സി ലളിതയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടം തന്നെയാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Related Articles

Back to top button