Kerala

കോട്ടയ്ക്കൽ ആയുർവേദ കോളജ് പ്രവാസികളുടെ ക്വാറൻറ്റീൻ കേന്ദ്രമാകുന്നു

“Manju”

പി.വി.എസ്

മലപ്പുറം : വൈദ്യരത്നം പിഎസ് വാരിയർ ആയുർവേദ ആശുപത്രി പ്രവാസികൾക്കുള്ള ജില്ലാതല ക്വാറന്റീൻ കേന്ദ്രമാകുന്നു .ഇതുമായി ബന്ധപ്പെട്ട് എടരിക്കോട് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി കോളജ് ആശുപത്രിയിലെ പേ വാർഡുകൾ ,ധന്വന്തരി വാർഡ് എന്നിവടങ്ങളിലെ 44 കിടക്കകൾ സജ്ജികരിക്കാൻ തീരുമാനിച്ചു .ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കാനും സാനിറ്റേഷൻ കമ്മിറ്റികൾ വാർഡുതലത്തിൽ ചേർന്ന് കാര്യങ്ങൾ വിലയിരുത്തും . പ്രസിഡൻറ് ഷൈബ മണമ്മൽ അധ്യക്ഷ്യം വഹിച്ചു .വി .ടി സുബൈർ തങ്ങൾ ,മെഡിക്കൽ ഓഫീസർ ഡോ .ഷിജ ,കെ .ഐ ലൈജു ,ഹരീഷ് ,കെ .ഉണ്ണികൃഷ്ണൻ ,ആത്തിഖ്, ഷെരീഫ് എന്നിവർ പങ്കെടുത്തു .

 

Related Articles

Back to top button