KeralaLatest

വാഹനാപകടം; രക്ഷകനായി മന്ത്രി ഗണേഷ് കുമാര്‍, ആശുപത്രിയില്‍ എത്തിച്ചത് ഔദ്യോഗിക വാഹനത്തില്‍

“Manju”

തിരുവല്ല: ടികെ റോഡിലെ നെല്ലാട് വാഹനാപകടത്തില്‍പെട്ട പിഞ്ചുകുഞ്ഞടക്കം 3പേര്‍ക്ക് രക്ഷകനായി ഗതാഗത മന്ത്രി കെ.ബി .ഗണേഷ്‌കുമാര്‍. ഇന്നലെ വൈകിട്ട് ഏഴരയോടെ നെല്ലാട് ജംക്ഷനു സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറത്ത്പമ്പില്‍ വീട്ടില്‍ ഐറിന്‍ (25), സഹോദരി പുത്രി നൈറ (ഒന്നര), ഐറിന്റെ പിതാവ് ബാബു എം.കുര്യാക്കോസ് (59) എന്നിവര്‍ക്കാണ് മന്ത്രി രക്ഷകനായത്.

ബാബു ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന്എറണാകുളത്തേക്ക് പോകും വഴിയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പരുക്കേറ്റ മൂവരെയും തന്റെ ഔദ്യോഗിക വാഹനത്തില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കാനായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മൂവരെയും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button