KeralaLatestThrissur

സാഗര്‍ മിത്രകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ജില്ലയിലെ 18 സമുദ്ര മത്സ്യഗ്രാമങ്ങളിലായി 18 സാഗര്‍മിത്രകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 6 മാസമാണ് കാലാവധി. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിരിക്കണം. കൂടാതെ ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവരും പ്രായം 35 വയസ്സില്‍ കൂടാത്തവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. അപേക്ഷയും വിശദവിവരങ്ങളും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും തൃശൂര്‍ ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഒക്‌ടോബര്‍ 27നകം ലഭിക്കണം.

Related Articles

Back to top button