KeralaLatest

ഓണ്‍ലൈന്‍ റമ്മി കളി ; പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

“Manju”

കൊച്ചി :ഓണ്‍ലൈന്‍ റമ്മി കളിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ ലൈന്‍ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക.

ഹര്‍ജിയിന്മേല്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ വിരാട് കോഹ്‌ലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. കേരള ഗെയിമിംഗ് ആക്‌ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം

Related Articles

Back to top button