KeralaLatest

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

“Manju”

കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധന്‍. എയിംസിലെ പ്രൊഫസര്‍ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം തരംഗം ഒരേ സമയത്ത് രാജ്യത്ത് ആകമാനം അതിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ അതില്‍ വേറിട്ട് നിന്നത് കേരളം മാത്രമായിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന ദിവസങ്ങളില്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ തികയാതെ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ഡിലെയ്ഡ് കര്‍വ് എന്ന രീതി കേരളം അവലംബിച്ചത്. ഇതിന്റെ ഫലമായി കേരളത്തിലെ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിച്ചു.
ഈ രീതി ശരിയാണ് എന്നും അതിനാല്‍ ആണ് സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞത് എന്നും സീറോ സര്‍വേ ഉദ്ധരിച്ച്‌ സഞ്ജയ് റായ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ കണക്കുകള്‍ നോക്കിയാല്‍ കേരളം കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ഛസ്ഥായി പിന്നിട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയും.

ഒക്ടോബര്‍ ആദ്യ വാരത്തോടെ കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടാവുമെന്നും ഇതിന്റെ സൂചനയായി കഴിഞ്ഞ രണ്ട് ദിവസത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴേക്ക് എത്തിയതിനെ കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫസര്‍ സഞ്ജയ് റായിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം ഭാരത് ബയോ ടെക് വികസിപ്പിച്ച മൂക്കിലൂടെ പ്രയോഗിക്കുന്ന വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം എയിംസില്‍ നടത്തി വരികയാണ്.

Related Articles

Back to top button