Latest

ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്’ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി

“Manju”

ഭുവനേശ്വര്‍: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്‍’ തുടക്കമിട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോവിഡ് പ്രതിരോധത്തിനായിട്ടാണ് പതിനാല് ദിവസത്തെ ‘മാസ്‌ക് അഭിയാന്‍’ കര്‍ശനമായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇരട്ട പിഴ ചുമത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button