തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്. 1996 സെപ്തംബര്‍ 17 നാണ് ആദ്യമായി മൊബൈല്‍ ഫോണ്‍ എത്തിയത്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആര്. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം ചെയ്തത്. ഹാന്‍ഡ്സെറ്റ്-നോക്കിയ. സേവനദാതാവ്- എസ്കോട്ടെല്‍(ഇപ്പോഴത്തെ ഐഡിയ). പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 4.5 കോടി മൊബൈല്‍ കണക്ഷനുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചു
September 27, 2023 12:07 PM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::June 28, 2023 9:31 AM