IndiaLatest

നടി സീമാ ദേവ് അന്തരിച്ചു

“Manju”

മുംബൈ: പ്രമുഖ ചലച്ചിത്ര നടി സീമാ ദേവ് (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈ, ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.

1957-ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രമായ ആലിയ ഭോഗാസിയിലൂടെയാണ് സീമ ചലച്ചിത്ര ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 80-ലധികം മറാത്തി, ഹിന്ദി ചലച്ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലെത്തി. ആനന്ദ്, ജഗ ജഗാ പവാര്‍, മോള്‍കാരിൻ,യന്ദ ധൂതി ഹേ, സുവാസിനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങളില്‍ നടി സ്ഥാനം പിടിച്ചത്.

മൂന്ന് വര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗബാധിതയായിരുന്ന സീമാ ദേവ് പൊതുവേദികളില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുകയായിരുന്നെന്ന് മകനും ചലച്ചിത്ര സംവിധായകനുമായ അഭിനയ് ദേവ് പറഞ്ഞു. നടൻ അജിങ്ക്യ ദേവാണ് നടിയുടെ മറ്റൊരു മകൻ. സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

Related Articles

Back to top button