KeralaLatest

മുല്ലപ്പള്ളിയുടെ പ്രസ്താവന പരാജയഭീതിയില്‍; കോടിയേരി

“Manju”

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ പരാജയഭീതി മൂലമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് വോട്ടുകള്‍ കച്ചവടം ചെയ്യപ്പെട്ടു എന്ന മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഗൗരവം ഉള്ളതാണ്. ഇത് പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന് ഭരണം നേടില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button