KeralaLatest

അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയില്‍വേ

“Manju”

തിരുവനന്തപുരം: റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയില്‍വേ. നിലവിലുള്ള പാളങ്ങള്‍ മാറ്റി ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാൻ കഴിയുന്ന വിധത്തിലുള്ള ട്രാക്കുകളാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കൊച്ചുവേളി മുതല്‍ പേട്ട വരെ പുരോഗമിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നുള്ള പാളങ്ങളാണ് കഴിഞ്ഞ ദിവസം പേട്ടയിലെത്തിച്ചത്. ചെന്നൈയിലെ ശാന്താ കണ്‍സ്ട്രക്ഷൻ എന്ന കമ്പനിയാണ് പാളങ്ങള്‍ നവീകരിക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്. നിലവില്‍ 52 ഗേജുള്ള ഇരുമ്പ് പാളങ്ങള്‍ കൊണ്ടാണ് ട്രാക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് മാറ്റി 60 ഗേജുള്ള ഇരുമ്പ് പാളമാണ് പുതുക്കി പണിയാൻ റെയില്‍വേ ഉദ്ദേശിക്കുന്നത്. പാളങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ ഈ റൂട്ടില്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ സമയം ക്രമീകരിച്ചായിരിക്കും ഓടുകയെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button