IndiaLatest

സുപ്രീം കോടതിയില്‍ പകുതിയില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ 50 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണെന്നാണ് ‍റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ ജഡ്ജികള്‍ വീടുകളിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും കേസുകള്‍ കേള്‍ക്കുക. അതിനാല്‍ തന്നെ ഇന്ന് വൈകി മാത്രമായിരിക്കും കോടതി നടപടികള്‍ ആരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button