IndiaKeralaLatest

ആണവ നിലയത്തില്‍ നിന്ന് മലിനജലം കടലിലേക്ക് ഒഴുക്കിവിടുമെന്ന് ജപ്പാന്‍

“Manju”

ടോക്കിയോ: പത്ത് ലക്ഷം ടണ്‍ മലിന ജലം ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും കടലിലേക്ക് ഒഴുക്കി വിടുമെന്ന് ജപ്പാന്‍. കടലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെയും മത്സ്യബന്ധന സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ജപ്പാന്റെ ഈ നടപടി.
ജലം പുറന്തള്ളുന്നത് അനിവാര്യമായ നടപടിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡേ സുഖ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011ല്‍ ഉണ്ടായ സുനാമിയെ തുടര്‍ന്ന് ഏകദേശം 1.25 മില്ല്യണ്‍ ടണ്‍ ജലം ആണവനിലയത്തിലെ പ്ലാന്റുകളില്‍ അടിഞ്ഞുകൂടിയിരുന്നു.

Related Articles

Back to top button