IndiaLatest

മാവോയിസ്റ്റ് ആക്രമണം; സിആ‌ര്‍പിഎഫ് ജവാന് വീരമൃത്യു

“Manju”

ഛത്തീസ്‌ഗഡ്: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ഛത്തീസ്‌ഗഡിലെ ബസ്താറിലാണ് സംഭവം നടന്നത്. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്ററാണ് വീരമൃത്യു വരിച്ചത്. എസ് ബി ടിര്‍കി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനും ഗുരുതരമായി പരിക്കേറ്റു.

മാവോയിസ്റ്റ് സാന്നിദ്ധ്യം രൂക്ഷമായ ബിജാപുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബസഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവയ്പ്പ് നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകള്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവില്‍ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Related Articles

Back to top button