IndiaLatest

സൈനിക ക്യാമ്പില്‍ വന്‍ സ്ഫോടനം, രണ്ട് സൈനികര്‍ മരിച്ചു

“Manju”

ന്യൂഡല്‍ഹി: ത്സാന്‍സിയില്‍ സൈനിക ക്യാമ്പിലുണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ടാങ്കറിന്റെ ബാരല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശിയായ നായിബ് സുബേദാര്‍ സുമര്‍ സിംഗ് ബഗാരിയ (41), സുഖന്ത മണ്ഡല്‍ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടാങ്ക് ഡ്രൈവര്‍ സന്ത് കബീര്‍ നഗര്‍ സ്വദേശി പ്രദീപ് സിംഗ് യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്.

ബബിനയിലെ സൈന്യത്തിന്റെ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. പതിവ് അഭ്യാസത്തിനിടെ സൈന്യത്തിന്റെ ടി-90 പീരങ്കിയുടെ ബാരല്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Back to top button