KeralaLatest

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് കേന്ദ്രസര്‍‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി ;കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച്‌ 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.

 

 

Related Articles

Back to top button