LatestSports

ചിന്നസ്വാമിയില്‍ വെടിക്കെട്ട്; റെക്കോര്‍ഡുകളില്‍ ഒന്നാമനായി വിരാട് കോഹ്ലി

“Manju”

ബെംഗളൂരു: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ട്വന്റി 20 ക്രിക്കറ്റില്‍ 50 റണ്‍സ് 100 തവണ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി. മത്സരത്തില്‍ 49 പന്തില്‍ 77 റണ്‍സാണ് ഇതിഹാസ താരം നേടിയത്. തുടക്കത്തില്‍ റണ്‍സൊന്നും എടുക്കാതെ നിന്നപ്പോള്‍ കോഹ്ലി നല്‍കിയ ക്യാച്ച് ജോണി ബെര്‍‌സ്റ്റോ വിട്ടുകളഞ്ഞിരുന്നു.

ആകെ 100 തവണ 50ലധികം റണ്‍സ് കോഹ്ലി നേടിയതില്‍ എട്ട് തവണ സ്‌കോര്‍ 100 കടന്നു. 110 തവണ 50ലധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ലാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 109 തവണ 50ലധികം റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാമതുണ്ട്. മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡും വിരാട് കോഹ്ലി സ്വന്തമാക്കി.

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ്ലിയുടെ പേരിലാണ്. 174 ക്യാച്ചുകളാണ് കോഹ്ലി ഇതുവരെ നേടിയത്. 172 ക്യാച്ച് നേടിയ സുരേഷ് റെയ്‌നയെയാണ് കോഹ്ലി മറികടന്നത്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ 650ലധികം ഫോറുകള്‍ കോഹ്ലി അടിച്ചുകൂട്ടി കഴിഞ്ഞു.

Related Articles

Back to top button