KeralaLatest

തീർഥാടന പാതയിൽ പൊലീസുകാരെ കാട്ടാന ഓടിച്ചു; വാഹനം തള്ളി താഴെയിട്ടു

“Manju”

നിലയ്ക്കൽ • തീർഥാടന പാതയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ കാട്ടാന ഓടിച്ചു. ഉദ്യോഗസ്ഥർ എത്തിയ വാഹനം ആന തള്ളി താഴെയിട്ടു. ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം ചാലക്കയത്തിനു സമീപമാണ് സംഭവം. കാട്ടിൽ നിന്ന് ആന റോഡിലേക്ക് ഇറങ്ങുന്നതു കണ്ട് ബൈക്ക് നിർത്തിയ പൊലീസ് റൈഡർമാരാണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

റോഡ് കുറുകെ കടന്ന് കാട്ടിലേക്കു ഇറങ്ങാൻ ശ്രമിച്ച ആന പിന്നീട് റോഡിലൂടെ പൊലീസുകാർ നിന്ന ഭാഗത്തേക്കു പാഞ്ഞടുത്തു. ചിഹ്നം വിളിച്ച് പൊലീസുകാരുടെ പിന്നാലെ കുറെ ദൂരം ഓടിയ ശേഷം സമീപ കാട്ടിലേക്ക് ഇറങ്ങി. ആനയുടെ വരവ് കണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കി രക്ഷപ്പെടാൻ പൊലീസുകാർ ശ്രമിച്ചെങ്കിലും ഈ സമയം ബൈക്ക് സ്റ്റാർട്ട് ആകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button