IndiaKeralaLatest

അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ എട്ടുപേര്‍ മരിച്ചു.

“Manju”

അമേരിക്കയില്‍ വെടിവെയ്പ്പ് തുടര്‍കഥയാകുന്നു; 8 പേര്‍ മരിച്ചു - Multiple  victims reported after shooting at Indianapolis FedEx facility in US,  gunman kills self - AajTak
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
ഇന്ത്യാനപോളിസില്‍ അമേരിക്കന്‍ കമ്പനിയായ ഫെഡക്‌സ് കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ് വെടിവെയ്പ് ഉണ്ടായത്. ഫെഡക്‌സിലെ ജീവനക്കാര്‍ക്ക് നേരെയാണ് നിറയൊഴിച്ചത്. എട്ടുപേര്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് വെടിയേറ്റതായും ഇന്ത്യാന പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം അവസാനം കാലിഫോര്‍ണിയയില്‍ സമാനമായ സംഭവം അമേരിക്കയില്‍ അരങ്ങേറിയിരുന്നു. കുട്ടി ഉള്‍പ്പെടെ നാലുപേരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 22ന് കൊളറാഡോയില്‍ നടന്ന വെടിവെയ്പില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Related Articles

Back to top button