InternationalLatest

സൗദിയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍

“Manju”

ജിദ്ദ: സൗദി അറേബ്യയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍ സേവനം തുടങ്ങി. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍റ്​ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയ)ന്റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്ന സേവനം പാസ്​പോര്‍ട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും തുടങ്ങിയത് .

വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാന്‍ 2020 ജനുവരിയിലാണ്​ സൗദി മന്ത്രിസഭ അനുമതി നല്‍കിയത്​. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്​ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്​. അതെ സമയം പുതിയ തീരുമാനത്തില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ​ജോലിക്കാര്‍ ഉള്‍പ്പെടുകയില്ല. പുതിയ സംവിധാനം നിലവില്‍ വന്നതോടെ തൊഴിലുടമക്ക്​ സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌​ കീഴിലുള്ളവരുടെ താമസ, വര്‍ക്ക്​ പെര്‍മിറ്റുകള്‍ മൂന്ന്​ മാസം, ആറ്​ മാസം, ഒന്‍പത്​ മാസം, മുമ്പുള്ളതു പോലെ ഒരു വര്‍ഷം എന്നീ രീതികളില്‍ പുതുക്കാന്‍ സാധിക്കും.

സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക, കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ മാനേജ്​മെന്റിനു പണം ചെലവഴിക്കാന്‍ സാധ്യമാക്കുക, ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ പുതുക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ്​ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്​.

Related Articles

Back to top button