IdukkiKeralaLatest

നൂറ് ശതമാനം സ്ത്രീ ജീവനക്കാരെ ഉൾപെടുത്തി മോർ സൂപ്പർമാർക്കറ്റ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സ്ത്രീശാക്തീകരണ പരിപാടികളുടെ ഭാഗമായി 100% സ്ത്രീ ജീവനക്കാരെ നിയമിച്ചു കൊണ്ട് പ്രമുഖ റീടൈയിൽ ശൃംഖലയായ മോറിന്റെ ഏറ്റവും പുതിയ സ്റ്റോര്‍ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ അറുപത്തിമൂന്നാമത് സ്റ്റോര്‍ ആണ്.

ആയിരത്തില്‍ അധികം ഓഫറുകളുമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ വിളവെടുത്ത് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്ന രീതിയില്‍ ഗുണമേന്മയുള്ളതും പുതുമയാര്‍ന്നതുമായ പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്.

രാജ്യത്താകമാനം 600 പരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന കമ്പനിക്ക് പൂര്‍ണ്ണമായും വനിതാ ജീവനക്കാര്‍ മാത്രമുള്ള രണ്ടു സ്റ്റോറുകളും തൊടുപുഴ കേന്ദ്രീകരിച്ച്‌ ആണെന്നതും വളരെ പ്രസക്തമാണ്

Related Articles

Back to top button