IdukkiKeralaLatest

ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടത് 18.30 കോടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം !

“Manju”

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ വേണ്ടത് 680 ലീറ്റര്‍ വെള്ളമാണ്.
അതായത് ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം.നാലു കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെളളമാണ് മൂന്നു ദിവസം കൊണ്ട് ഒഴുകിയത്. ചൊവ്വാഴ്ച പതിനൊന്ന് മണിക്കാണ് ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ ഒരു ലക്ഷത്തിഅയ്യായിരം ലിറ്റര്‍ വെള്ളം വീതം പുറത്തേക്ക് ഒഴുകി. മണിക്കൂറില്‍ 378 ദശലക്ഷം ലീറ്റര്‍. 74 മണിക്കൂര്‍ കഴിഞ്ഞ് രണ്ടു ഷട്ടറുകള്‍ അടച്ചു. ഈ സമയം കൊണ്ട് 27,657 ദശലക്ഷം ലീറ്റര്‍ വെളളം ഒഴുകി.

Related Articles

Back to top button