IndiaLatest

ട്രെ​യി​നി​ല്‍ മാ​സ്ക് ധരിച്ചില്ലെകില്‍ പി​ഴ

“Manju”

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ തീവണ്ടി യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂക്ഷമാകുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. മാ​സ്ക് ധരിക്കാതെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും റെ​യി​ല്‍​വേ മന്ത്രാലയം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്രെ​യി​നി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ റെ​യി​ല്‍​വേ പോ​ലീ​സി​ന്റെ കര്‍ശന പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേര്‍ക്കാണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധിച്ചത് . ആ​യി​ര​ത്തി​ല​ധി​കം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു . രോ​ഗ​വ്യാ​പ​നം പിടിവിട്ടതോടെയാണ് ട്രെ​യി​നി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ റെ​യി​ല്‍​വേ തീ​രു​മാ​നിച്ചത് .

Related Articles

Back to top button