InternationalLatest

സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്

“Manju”

ഇസ്ലാമാബാദ്: തീവ്ര മതസംഘടനയായ തെഹ്രീക്ക്-ഇ-ലബായ്‌ക്ക് പാകിസ്ഥാന്‍ (ടിഎല്‍പി) പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച മതനിന്ദ കാരിക്കേച്ചര്‍ സംഭവത്തില്‍ രാജ്യത്തെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സാമൂഹ്യ മാധ്യമങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാനാണ് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്. പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും മറ്റും ടിഎല്‍പി സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യാം എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button