IndiaLatest

വൈറസിന്റെ വകഭേദങ്ങള്‍ കേരളത്തിലെ സ്ഥിതി വഷളാക്കുന്നു – പഠനം

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങള്‍ ഉള്ളതിനാലാണ് കോവിഡ് കേസുകള്‍ കുറയാത്തതെന്നു പഠനം. ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗി’ന്റെ വിലയിരുത്തല്‍ അനുസരിച്ചു വിവിധ വകഭേദങ്ങളാണ് കേരളത്തിലെ കോവിഡിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
ആല്‍ഫ, കപ്പ എന്നിവ മറ്റ്‌ സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. എല്ലാ ജില്ലകളിലും പത്ത്‌ ശതമാനത്തില്‍ കൂടുതലാണ് രോഗസ്ഥിരീകരണ നിരക്ക്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്. ഡെല്‍റ്റക്കു പുറമെ ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട്‌ ചെയുന്നത് കൂടുതല്‍ ആശങ്കക്കിടയാക്കുന്നുണ്ട്.

Related Articles

Back to top button