IndiaLatest

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

“Manju”

അഹമ്മദാബാദ്: കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അഹമ്മദാബാദ് ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും സംബന്ധിച്ച്‌ യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടണമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നില്‍ സത്യസന്ധതയും സുതാര്യതയും കാണിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധനാഫലങ്ങള്‍ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടുന്നതില്‍ നാണിക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടിങ് വേണമെന്നും ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ഭാര്‍ഗവ് കരിയയും അടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം.

Related Articles

Back to top button