KeralaLatestThiruvananthapuram

ഹരിഹരപുരം എൽ.പി. സ്‌കൂൾ കെട്ടിട സമുച്ചയം ഉത്ഘാടനം നാളെ

“Manju”

ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയം നാളെ വൈകുന്നേരം 4 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുമെന്ന് അഡ്വ: വി. ജോയി. എം.എൽ.എ. അറിയിച്ചു

100 വർഷത്തോളം പഴക്കമുള്ള സ്‌കൂളാണ് ഹരിഹരപുരം എൽ.പി. സ്‌കൂൾ. വളരെ വർഷം പഴക്കമുള്ള സ്‌കൂൾ കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നു. രക്ഷകർത്താക്കൾ കുട്ടികളെ സ്‌കൂളിൽ അയയ്ക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. പി.റ്റി.എ. യും പഞ്ചായത്തും പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ. നടത്തിയ നിരന്തരം ഇടപെടലിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ കെട്ടിട നിർമ്മാണത്തിനുള്ള തുക അനുവദിച്ചത് .

Related Articles

Back to top button