KeralaLatest

മഴയില്‍ വശ്യമാര്‍ന്ന നിള

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഷൊ​ര്‍​ണൂ​ര്‍: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച്‌ ര​ണ്ട് മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ നി​ള ന​ദി പ​ര​ന്നൊ​ഴു​കാ​ന്‍ തു​ട​ങ്ങി. ഇ​ട​വ​പ്പാ​തി​യും മ​തി​മ​റ​ന്ന് പെ​യ്യേ​ണ്ട മ​കീ​ര്യം, തി​രു​മു​റി​യാ​തെ പെ​യ്യു​ന്ന തി​രു​വാ​തി​ര അ​ട​ക്ക​മു​ള്ള ഞാ​റ്റു​വേ​ല​ക​ളൊ​ക്കെ ക​ഴി​ഞ്ഞു​പോ​യി​ട്ടും പു​ഴ മി​ക്ക​യി​ട​ത്തും വ​ര​ണ്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​തു​വ​രെ. കര്‍ഷകരൊക്കെ പ്രാര്‍ത്ഥനയിലായിരുന്നു.. ഇപ്പോഴിതാ മാനം കറുത്തു നിള പൂത്തു

പു​ഴ​യി​ലേ​ക്ക് നീ​രൊ​ഴു​കി​യെ​ത്തു​ന്ന തോ​ടു​ക​ളും കൈ​വ​ഴി​ക​ളു​മെ​ല്ലാം വെ​ള്ള​മി​ല്ലാ​തെ ഒ​ഴു​കാ​ന്‍ മ​ടി​പിടിച്ച് കി​ട​ക്കുകയായിരുന്നു. ക​ര്‍​ക്ക​ട​കം പോകാറാ​യ​പ്പോ​ഴാ​ണ് മ​ഴ മനം നിറഞ്ഞ് ക​ന​ത്ത് ഭാ​ര​ത​പ്പു​ഴ ജ​ല​സ​മൃ​ദ്ധ​മാ​യ​ത്. പ്ര​ള​യ​ക്കെ​ടു​തി​യെ ഭ​യ​മാ​ണെ​ങ്കി​ലും നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യു​ടെ സൗ​ന്ദ​ര്യം പ്ര​കൃ​തി സ്നേ​ഹി​ക​ള്‍​ക്കെന്നും ഉള്‍പ്പുളകമാ​ണ്. അ​ത്ര​യേ​റെ കാ​ഴ്ച്ച ഭം​ഗി​യു​ണ്ട് ക​ര​ക​വി​ഞ്ഞൊ​ഴു​കാ​ന്‍ വെമ്പി നി​ല്‍​ക്കു​ന്ന നി​ളയ്ക്ക്.

Related Articles

Back to top button