Thrissur

അങ്കണവാടി കെട്ടിടം പണിയാന്‍ സ്ഥലം സൗജന്യമായി ദാനംചെയ്തു

“Manju”

ബിന്ദുലാൽ തൃശൂർ

മാടക്കത്തറയില്‍ അങ്കണവാടി കെട്ടിടം പണിയാന്‍ രണ്ടു ദമ്പതികള്‍ സ്ഥലം സൗജന്യമായി ദാനംചെയ്തു. ദമ്പതികളില്‍ നിന്നും സ്ഥലത്തിന്റെ രേഖകള്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ ഏറ്റുവാങ്ങി.
വാടകക്കെട്ടിടത്തിലാണ് ഇതുവരെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പതിനൊന്നാം വാര്‍ഡില്‍ കെട്ടിടം പണിത് അങ്കണവാടി പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ തുക നല്‍കിയെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഈ പദ്ധതി നടന്നില്ല.
ഈ സാഹചര്യത്തിലാണ് വെള്ളാനിക്കര ടെന്‍സ് വിദ്യാനഗറില്‍ മോഴ മണ്ണില്‍ മാത്യു ഫിലിപ്പ് ഭാര്യ ഷീല, തോട്ടത്തില്‍ സോജന്‍ ഭാര്യ സോഫി എന്നീ ദമ്പതികള്‍ രണ്ട് സെന്റ് ഭൂമി ദാനം ചെയ്തത്. ഒമ്പത് ലക്ഷം രൂപയോളം വിലവരുന്ന സ്ഥലമാണ് നല്‍കിയത്.

വാര്‍ഡ് അംഗവും വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പുളിക്കന്റെ ഇടപെടലിലാണ് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചത്. ദമ്പതികള്‍ക്ക് ചീഫ് വിപ്പ് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button