KeralaLatestThrissur

ശാന്തിപ്രിയന് റെഡ്ക്രോസ് ബെസ്റ്റ് കേഡര്‍ അവാര്‍ഡ്

“Manju”

തൃശ്ശൂർ: റെഡ് ക്രോസ് (JRC) 2022-23 ലെ ബെസ്റ്റ് കേഡര്‍ അവാര്‍ഡ് വി.എല്‍.ശാന്തിപ്രിയന് (16) ലഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ബെസ്റ്റ് കേഡറ്റ് അവാര്‍ഡ് സമ്മാനിച്ചു. SSLC ക്ക് വിജയം മികച്ച വിജയം കരസഥമാക്കിയ വിദ്യാർത്ഥികളെ ആഗസ്റ്റ് 4 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിക്കുന്ന വിജയോത്സവം പരിപാടിയോട് അനുബന്ധിച്ചായിരുന്നു സമ്മാനദാനം മന്ത്രി നിർവ്വഹിച്ചത്. ഈ കഴിഞ്ഞ അദ്ധ്യയനവർഷത്തെ (2022-23) എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ശാന്തിപ്രിയൻ വിജയിച്ച ശാന്തിപ്രിയന്‍ ശ്രീധരമേനോൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ്. തൃശ്ശൂരിൽ ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല നടത്തുന്ന ലോഹിതാക്ഷൻ സജിനി ദമ്പതികളുടെ മകനാണ്‌. ശാന്തിഗിരി ശാന്തി മഹിമയുടെ തൃശ്ശൂര്‍ ഏരിയയിലെ സജീവ പ്രവർത്തകൻ കൂടിയാണ് ശാന്തിപ്രിയൻ.

Related Articles

Back to top button