KeralaLatestThrissur

തൃശൂര്‍ പൂരം ഇത്തവണയും പ്രതീകാത്മകമായി നടത്തും

“Manju”

തൃശൂര്‍: കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണയും തൃശൂര്‍‌ പൂരം പ്രതീകാത്മകമായി നടത്തിയാല്‍ മതിയാകുമെന്ന് തീരുമാനിച്ചു. പൂരത്തില്‍ പങ്കെടുക്കുന്ന എട്ട് ഘടക ക്ഷേത്രങ്ങളും ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓരോ ക്ഷേത്രങ്ങള്‍ക്കൊപ്പവും സംഘാടകരായി 50 പേര്‍‌ ഉണ്ടാകും. എല്ലാ ഘടക ക്ഷേത്രങ്ങളും ഒരാനയെ വച്ച്‌ മാത്രം എഴുന്നള‌ളത്ത് നടത്തും.

ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലെ യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡി.എം.ഒ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പൂരപ്പറമ്പില്‍ പ്രവേശനമുള‌ളവര്‍ക്കെല്ലാം ആ‌ര്‍‌ടി‌പി‌സി‌ആര്‍ നെഗ‌റ്റീവ് ഫലമോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെന്ന് തെളിയിക്കുന്ന സര്‍ട്ടിഫി‌ക്കറ്റോ കരുതണം. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ കൊവിഡ് പരിശോധന ഇന്ന് നടക്കും. ഒരു ആനപ്പുറത്താകും ചടങ്ങുകള്‍ നടത്തുകയെന്നാണ് തിരുവമ്പാടി വിഭാഗം അറിയിച്ചത്.

Related Articles

Back to top button