KeralaLatestThiruvananthapuram

നാല് പുതിയ ഹോട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്ത് ആകെ 112 എണ്ണം

“Manju”

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടെയ്ന്‍‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടെയ്ന്‍‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്സ്‌പോട്ടുകളാണു സംസ്ഥാനത്ത് ഉള്ളത്. ഇന്ന് 138 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button