InternationalLatest

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മാറ്റമില്ല

“Manju”
ദുബായ്  :കോവിഡ് പിടിമുറുക്കുന്നു സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫൈനല്‍ മാറ്റിവെച്ചേക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ലോക ടെസ്റ്റ് നടത്താനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് പോകാന്‍ നിലവില്‍ യാത്രാവിലക്കുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ഇംഗ്ലണ്ടില്‍ ഇന്ത്യ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരും. ജൂണ്‍ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക. അതേസമയം, ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ക്വാറന്റൈനില്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരം.

Related Articles

Back to top button