IndiaKeralaLatest

ഭര്‍ത്താവിന്റെ മൃതദേഹവുമായി യുവതി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തു നിന്നത് മണിക്കൂറുകൾ

“Manju”

റായ്‌പൂര്‍: യുവതി ഭര്‍ത്താവിന്റെ മൃതദേഹവുമായി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്നത് മണിക്കൂറുകളോളം. ഛത്തീസ്‌ഗഡില്‍ ആണ് സംഭവം. കൊവിഡ് ഭീതിയെ തുടര്‍ന്ന് ആരും സഹായിക്കാന്‍ എത്താതെ വന്നതോടെയാണ് യുവതിക്ക് ഭര്‍ത്താവിന്റെ മൃതദേഹവുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. ഛത്തീസ്‌ഗഡിലെ മഹാസമുണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്.ഒഡിഷ നിവാസിയായ മഞ്ജിയുടെ മൃതദേഹവുമായാണ് ഭാര്യ ദുലാരി ബായി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു മണിക്കൂറുകളോളം ഇരുന്നത്. ഇരുവരും ഒരു കോഴി ഫാമില്‍ ജോലി ചെയ്‌തു വരുകയായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഫാം ഉടമസ്ഥന്‍ തന്‍റെ ഡ്രൈവറോടൊപ്പം കാറില്‍ ഇവരെ നാട്ടിലേക്കയക്കുകയായിരുന്നു. ഇതിനിടെ ഒഡിഷ പൊലീസ് സംസ്ഥാനത്തെ റോഡ് മാര്‍ഗമുള്ള പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ അവരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചു മടങ്ങി. സ്‌റ്റേഷനില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞതും മഞ്ജി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള ആളുകളോടും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോസില്‍ നിന്നും ഭാര്യ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും കോവിഡ് ഭയത്താല്‍ ആരും മുന്നോട്ടു വന്നില്ല. തുടര്‍ന്ന് നാലു മണിക്കൂറോളം ഭര്‍ത്താവിന്‍റെ മൃതദേഹത്തിനരികില്‍ ഭാര്യ കാവലിരിക്കേണ്ട അവസ്ഥായിലായിരുന്നു.തുടര്‍ന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ സമീപത്തുണ്ടായിരുന്നവരില്‍ ആരോ 108, 112 നമ്ബറുകളില്‍ വിളിച്ച്‌ വിവരം അറിയിച്ചത്. ഇരുസംഘങ്ങളും സംഭവസ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വൈകുന്നേരം ആറരയോടെ കോട്‌വാലി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്‌ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഞായറാഴ്‌ചയോടെ മൃതദേഹം ബന്ധുക്കളെ ഏല്‍പ്പിച്ചു.

Related Articles

Back to top button