IndiaLatest

യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ല

“Manju”

ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനമനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

നിലവിലെ സാഹചര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ ചട്ടപ്രകാരം വിദേശ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പ്രാക്ടീസ് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്യണം. അതിനുശേഷം ഇന്ത്യയിലെത്തി ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ പരീക്ഷ എഴുതി, പാസായാലാണ് രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുക. കോഴ്സ് പകുതിയില്‍വച്ച്‌ മുടങ്ങിയവര്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

യുക്രെയിനില്‍ നിന്ന് ബംഗാളിലെത്തിയ 412 വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പഠന സൗകര്യമൊരുക്കിയത്. 172 വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം വര്‍ഷവും, മൂന്നാം വര്‍ഷവും പഠനം നടത്താനുള്ള അവസരവും, 132 പേര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കിയിരുന്നു.

Related Articles

Back to top button