Latest

കുട്ടിയെ രക്ഷപ്പെടുത്തി മയൂരയെ അഭിനന്ദിച്ച്‌ മഹീന്ദ്ര

“Manju”

ന്യൂഡല്‍ഹി: മുംബൈയിലെ വാന്‍ഗണി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വീണകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്‍ഖേ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അവസാനം മയൂരിനെ അഭിനന്ദിച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും രംഗത്ത് എത്തി. മയൂരിന് ജാവ മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ പുതിയ വാഹനം സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ റെയില്‍വേ മന്ത്രാലയം 50,000 രൂപ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരുന്നു. ‘മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ സിനിമയിലെ ധീരന്‍മാരായ സൂപ്പര്‍ഹീറോകളേക്കാള്‍ ധൈര്യം അയാള്‍ കാണിച്ചു. ജാവ കുടുംബം മുഴുവന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നതായും’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

Related Articles

Back to top button