KeralaLatestThiruvananthapuram

കോവിഡ് പോരാട്ടത്തില്‍ താരമായി വെളിച്ചെണ്ണ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുളളതാണ്. ലോറിക് ആസിഡാണ് വെളിച്ചെണ്ണയ്ക്ക് കൊഴുപ്പ് പ്രദാനം ചെയ്യുന്നത്. ഇത് ശരീരത്തില്‍ വെളിച്ചെണ്ണ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന മോണോലൗറിന്‍ ബാ്ക്ടീരിയ, വൈറസ് പോലുളള രോഗാണുക്കളെ നശിപ്പിക്കുന്നതിന് കഴിവുളളതാണ്.

ഇന്ത്യക്കാര്‍ കൂടുതലായി പൂരിത കൊഴുപ്പ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരാണ്. നെയ്യ് ഇതിന് ഒരു ഉദാഹരണമാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിന് ആവശ്യമായ കൊഴുപ്പ് വെളിച്ചെണ്ണ അടക്കമുളളവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.കഴിഞ്ഞ നാലായിരം വര്‍ഷമായി വെളിച്ചെണ്ണയെ ഒരു ആയുര്‍വ്വേദ മരുന്നായാണ് കാണുന്നത്.

Related Articles

Back to top button