KeralaLatest

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമില്ല: മുഖ്യമന്ത്രി

“Manju”

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബകാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ നാലിന് തനിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ താന്‍ നടത്തിയ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമുണ്ടായതിനെത്തുടര്‍ന്നല്ല പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച ശേഷവും ആരോഗ്യ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button