IndiaLatest

സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹ വിരുന്നും നടന്നു

“Manju”

എടത്വ:ചിക്കാഗോ യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തലവടി സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹവിരുന്നും നടന്നു.
സൗഹൃദ സംഗമം തോമസ് ചാണ്ടി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തോമസ് കെ.തോമസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യം ക്രിസ്മസ് സന്ദേശം നല്കി.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്,സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, ജോണിക്കുട്ടി തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.
ബിനോയി തോമസിൻ്റെ നേതൃത്വത്തിൽ ഉള്ള യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണൽ ടീം അംഗങ്ങളായ പ്രശാന്ത് പുതുക്കരി, സാദിക് ആലപ്പുഴ, ഓമനക്കുട്ടൻ, സൈനു എടത്വ, വിജയൻ തിരുവല്ല, റിബി എടത്വ, മുരളിദാസ്, സുകു, പ്രിയ കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നടന്നു.

Related Articles

Back to top button