InternationalLatest

റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

“Manju”

ശ്രീജ.എസ്

കൊറോണവൈറസ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കാണിക്കുന്ന തിടുക്കത്തിനെതിരെ റഷ്യയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്‌സിന് ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ അനുമതി നല്‍കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം വാക്‌സിന്‍ വിപണിയിലെത്തുമെന്നും ഒക്ടോബറില്‍ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും റഷ്യ പറഞ്ഞിരുന്നു.

വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അനുമതി നല്‍കുന്നതിലും റഷ്യ കാണിക്കുന്ന തിടുക്കം സംശയം ജനിപ്പിച്ചിട്ടുണ്ട്.

ചട്ടങ്ങളും ശീലങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈയൊരു ലക്ഷ്യത്തോടു കൂടിയ ഏതൊരു വാക്‌സിനും പുറത്ത് വിടുന്നതിന് മുമ്പ് വിവിധ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്, ലോകാരോഗ്യ സംഘടനയുടെ വക്താവായ ക്രിസ്ത്യന്‍ ലിന്‍ഡ്മിയര്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button