KeralaLatest

ഇന്ന് മുതല്‍ വാക്‌സിന്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഇന്ന് മുതല്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. വാക്സിനേഷന്‍ സെന്ററുകളില്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്താത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷന്‍ സംബന്ധിച്ച്‌ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
ഇന്ന് മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും വാക്സീന്‍ ലഭ്യമാകുക. സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച്‌ പൊതുജനങ്ങളെ അറിയിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Related Articles

Back to top button