KeralaLatest

ചികിത്സാ നിരക്ക് ഏകോപിപ്പിക്കും; മുഖ്യമന്ത്രി

“Manju”

പ്രത്യേക ടാസ്ക് ഫോഴ്സ് വിവിധ ജില്ലകളില്‍ സൗകര്യം പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത നിരക്കുകള്‍ കൊവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നുവെന്ന പരാതിയുണ്ട്.2300 മുതല്‍ 20000 രൂപ വരെ ഒരു ദിവസത്തെ ചികിത്സയ്ക്കായി ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതു ക്രമീകരിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഇടപെടണം.കൊവിഡ് അവസരമായി കണ്ട് അമിത ചാര്‍ജ്ജ് അപൂര്‍വ്വം ചിലര്‍ ഈടാക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ നടത്തണം. എന്നാല്‍ ന്യായമായ നിരക്കാവണം ഈടാക്കേണ്ടത്.സംസ്ഥാന തലത്തില്‍ നിരക്കുകള്‍ ഏകോപിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ശനിയാഴ്ച ച‍ര്‍ച്ച ന‌ടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button