IndiaInternationalLatest

പാകിസ്താന് കശ്മീരിലെ ജനവിധിയിൽ താൽപ്പര്യമില്ല: അമേരിക്കൻ വിദേശകാര്യ വിദഗ്ദ്ധൻ

“Manju”

ന്യൂഡൽഹി: കശ്മീരിനെ കയ്യിലാക്കാൻ പാകിസ്താൻ നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ വിശദമായ റിപ്പോർട്ടുമായി അമേരിക്കൻ വിദഗ്ദ്ധൻ. പാക് അധീന കശ്മീരിലെ ജനാധിപത്യത്തിൽ പാകിസ്താന് യാതൊരു വിശ്വാസവുമില്ല. അവർക്ക് കശ്മീർ അവരുടെ ഭാഗമായി മാറണം. ജനങ്ങളുടെ തീരുമാനം എന്തെന്നത് ഒരു വിഷയമേയല്ല. ഇമ്രാൻ ഖാൻ ഇന്ത്യൻ അതിർത്തിയിൽ നടത്തുന്ന കടന്നുകയറ്റ ത്തിനെതിരെയാണ് വിദേശകാര്യ നയ വിദഗ്ധനായ സേത് ഓൾഡ്മിക്‌സണാണ് പാകിസ്താന്റെ അധിനിവേശ നയം തുറന്നുകാട്ടിയത്.

‘പാകിസ്താന് കശ്മീരികളുടെ സ്വയം നിർണ്ണയാവകാശത്തിൽ താൽപ്പര്യമില്ല. കശ്മീർ കൂട്ടിച്ചേർക്കപ്പടുക എന്നതാണ് താൽപ്പര്യം. അതിനാലാണ് കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തെ തങ്ങളുടെ ഭാഗമാക്കി നിർത്താൻ ശ്രമം നടത്തുന്നത്. അതിനായി പാക് അനുകൂലരെന്ന് സ്ഥാപിക്കാനുള്ള പ്രതിജ്ഞപോലും അവരെക്കൊണ്ട എടുപ്പിച്ചിരിക്കുകയാണ്’ ഓൾഡ്മിക്സൺ റിപ്പോർട്ടിൽ പറയുന്നു.

നിരവധി ആഭ്യന്തര പ്രശ്‌നങ്ങളിൽപ്പെട്ടു നിൽക്കുന്ന ഇമ്രാൻഖാൻ പ്രതിപക്ഷ ശ്രദ്ധ വഴിതിരിക്കാനാണ് പാക് അധീന കശ്മീർ ലയനത്തിനായി പാക് വികാരം ഇളക്കിവിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.  1949 ജനുവരി 5ന് ഐക്യരാഷ്ട്രസഭ കശ്മീർ മേഖലയിലെ സ്വയംനിർണ്ണായവകാശത്തിന് അനുമതി നൽകിയ അന്താരാഷ്ട്ര രേഖയും റിപ്പോർട്ടിലുണ്ട്. പാകിസ്താൻ നടത്തുന്ന എല്ലാ അധിനിവേശ ശ്രമങ്ങളും അതിനാൽ തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും റിപ്പോർ്ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button