KeralaLatestThiruvananthapuram

കോവിഡ് വ്യാപനം രൂക്ഷം ; ഐസിയു കിടക്കകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകള്‍ നിറഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. ഐസിയുകള്‍ നിറഞ്ഞുകവിഞ്ഞു. ഇതേ തുടര്‍ന്ന് ബദല്‍ക്രമീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിര്‍ത്തിവച്ച്‌ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു. ഇവിടെ 1,400 കിടക്കകള്‍ സജ്ജീകരിക്കാനാണ് ശ്രമം. എറണാകുളത്തും കോഴിക്കോട്ടും ചികിത്സയിലുള്ളത് ഇരുപതിനായിരത്തിലധികം പേരാണ്. മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലും ഐസിയു സംവിധാനങ്ങള്‍ അടിയന്തരമായി ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്.

Related Articles

Back to top button