IndiaLatest

ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

“Manju”

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‌രാജ് നേപ്പാളിലെ ജയില്‍ മോചിതനായി.സുപ്രീം കോടതി ഉത്തരവിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജയില്‍ മോചിതനാകണമെന്ന് ആവശ്യപ്പെട്ട് ശോഭരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രായാധിക്യം കണക്കിലെടുത്ത് കോടതി വിട്ടയക്കുകയായിരുന്നു. മോചിതനായി 15 ദിവസത്തിനകം നാടുകടത്താനും കോടതി അനുമതി നല്‍കിയിരുന്നു.

1972നും 1976നും ഇടയില്‍ മുപ്പതോളം പേരെയാണ് ചാള്‍സ് കൊലപ്പെടുത്തിയത്. ഇരകളില്‍ ഭൂരിഭാഗവും
ടൂറിസ്റ്റുകളായിരുന്നു. കവര്‍ച്ചയായിരുന്നു ലക്ഷ്യം. 2003ലാണ് നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ശോഭരാജിനെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. അന്നു മുതല്‍ ജയിലിലായിരുന്നു.

 

Related Articles

Back to top button