KeralaLatest

വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് നിര്‍ത്തിവച്ചു

“Manju”

രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ട്രാവല്‍ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദര്‍ശകവിസക്കാര്‍ മാതൃരാജ്യത്തേക്കോ അയല്‍ രാജ്യത്തേക്കോ പോയി പുതിയ വിസയില്‍ തിരിച്ചെത്തേണ്ടിവരും.

യുഎഇയിലെ വിനോദസഞ്ചാരികള്‍ക്ക് വിസ മാറണമെന്നുണ്ടെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന മുമ്ബുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന് ഇളവ് നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് അധികൃതര്‍ ഈ ഇളവ് നിര്‍ത്തലാക്കിയത്. എങ്കിലും ദുബായ് എമിറേറ്റില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ വിസ മാറാനുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതാണിപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

തങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജന്‍റ്മാര്‍ വ്യക്തമാക്കി. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദര്‍ശകവിസക്കാര്‍ മാതൃരാജ്യത്തേക്കോ അയല്‍ രാജ്യത്തേക്കോ പോയി പുതിയ വിസയില്‍ തിരിച്ചെത്തേണ്ടിവരും. അതേസമയം അയല്‍ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്ര നിരക്ക് വര്‍ദ്ധിച്ചത് സാധാരണക്കാര്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ ബസ്സില്‍ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന ഒമാനാണ് ഭൂരിഭാഗം ആളുകളും വിസ മാറുന്നതിനായി തെരഞ്ഞെടുക്കുന്നത്.

കൃത്യസമയത്ത് വിസ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും. അതിനാല്‍ തന്നെ വിസ കാലാവധി കഴിയുന്നതിനു മുമ്ബ് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.

Related Articles

Back to top button