KeralaLatest

ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല-സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസവുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലത്തെ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ജൂലൈ അവസാനം വരെ നടപടിയെടുക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളും ഉടമകളും തമ്മില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ നടത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ലേബര്‍ കമ്മിഷനുകളുടെ സഹായത്തോടെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ച്‌ 29ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ നിയമപ്രാബല്യത്തില്‍ മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച കൂടി സമയവും നല്‍കിയിട്ടുണ്ട്.

ഒരു കുറവും വരുത്താതെ ശമ്പളം മുഴുവനും നിര്‍ബന്ധമായും നല്‍കണമെന്നായിരുന്നു ഈ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് വിവിധ കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ ജൂലൈ അവസാനം വീണ്ടും വാദം കേള്‍ക്കും.

Related Articles

Back to top button