IndiaKeralaLatest

ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഖത്തര്‍

“Manju”

ദോഹ : ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇനി ക്വാറന്റീന്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ഹോം ക്വാറന്റീന്‍ അനുവദിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് പുറപ്പെടുന്ന രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കുകയുമില്ല.
ദോഹയിലെത്തി ഒരു ദിവസത്തിനുള്ളില്‍ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ വീണ്ടും കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ക്വാറന്റീന്‍ കാലാവധിക്കിടയിലും അവസാനിക്കുമ്ബോഴും വീണ്ടും പരിശോധന നടത്തും. കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കും ആറു മാസത്തിനുള്ളില്‍ കോവിഡ് വന്നു ഭേദമായവര്‍ക്കും എല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്.

Related Articles

Back to top button